Posts

Showing posts from October, 2023

സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാം

Image
DAY 01 5 ദിവസത്തെ ഇൻഡക്ഷൻ പ്രോഗ്രാം ആരംഭിച്ചു. പ്രോഗ്രാമിന്റെ ഭാഗമായി എനിക്ക് ഗവണ്മെന്റ് എച്ച്. എസ്. എസ്. കുന്നം സ്കൂളാണ് ലഭിച്ചത്.അവിടെ ഞാനും ജെറ്റലി , ആര്യ, മഞ്ജുഷ, ലക്ഷ്മി, നിവ്യ എന്നിവരടങ്ങിയ 6 പേർക്കാണ് ലഭിച്ചത്. രാവിലെ കൃത്യം 9:30ക്ക് തന്നെ സ്കൂളിൽ എത്തിച്ചേരാൻ സാധിച്ചു.അതിനുശേഷം ലെറ്ററും രജിസ്റ്ററും ഹെഡ്മിസ്ട്രസ്സ്സിനെ ഏൽപിച്ചു. ടീച്ചേഴ്സിൻ്റെ അഭാവം മൂലം ഒഴിവുള്ള ക്ലാസുകൾ എടുക്കുവാൻ അനുവാദം നൽകി. ഇന്ന് എനിക്ക് 7->o ക്ലാസ്സിൽ പഠിപ്പിക്കുവാൻ കഴിഞ്ഞു. ഉച്ചക്ക് ഭക്ഷണം വിളമ്പാൻ സഹായിച്ചു. ഇന്ന് വളരെ നല്ല ദിവസമായിരുന്നു. അതുപോലെ സ്കൂളിനെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും സാധിച്ചു. വൈകിട്ട് നാലുമണിയോടെ സ്കൂളിൽ നിന്ന് ഇറങ്ങി.

ഗാന്ധി ജയന്തി : ശ്രമദാനം നടത്തി

ഒക്ടോബർ 2 ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് കുന്നം കേരള യൂണിവേഴ്സിറ്റി ബി എ ഡ്‌ കോളേജിലെ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 5 ന് ശ്രമദാനം നടത്തി. 5 ഗ്രൂപ്പുകളായി കോളേജിന്റെ പരിസരങ്ങൾ വൃത്തിയാക്കി. ഓഫീസിന്റെ പിറക്കുവശം വൃത്തിയാക്കൽ ആയിരുന്നു 4-) മത്തെ ഗ്രൂപ്പായ ഞങ്ങൾക്ക്. എല്ലാവരുടെയും കൂട്ടായ അധ്വാനം നിമിത്തം കോളേജ് പൂർണമായും വൃത്തിയാക്കാൻ സാധിച്ചു. ഒറ്റക്ക് ചെയ്യുന്നതിനേക്കാൾ കൂട്ടായാ പ്രവർത്തങ്ങൾക്ക് വളരെ സമയബന്ധിതമായി ചെയ്തു തീർക്കാൻ സാധിക്കുമെന്ന് മനസ്സിലായി.

ജീവിതവിജയ രഹസ്യം

 സുഹൃത്തേ ജീവിത വഴിയിൽ വഴിമുട്ടിയതായി നിങ്ങൾക്ക് അനുഭപെടാറുണ്ടോ? നിങ്ങൾ തിരഞ്ഞെടുത്ത കോഴ്സ് നിങ്ങളുടെ മുൻപോട്ടുള്ള പ്രയാണത്തെ തടസ്സപ്പെടുത്താറുണ്ടോ? എങ്കിൽ നിങ്ങൾ ഈ ചരിത്രം അറിയേണ്ടതുണ്ട്.     ജർമ്മനിയിലെ സമർഥനായ അധ്യാപകൻ തന്റെ ശിക്ഷ്യന് നൽകുന്ന ഒരു ഉപദേശം ഉണ്ട്. " തുടർപഠനത്തിനായി ഒരിക്കലും ഫിസിക്സ് തിരഞ്ഞെടുക്കരുത്. കാരണം അതിൽ ഒന്നും  കണ്ടുപിടിക്കാൻ അവശേഷിക്കുന്നില്ല ". എന്നാൽ ഫിസിക്സിനെ അങ്ങേയറ്റം ഇഷ്ടപ്പെട്ട വിദ്യാർത്ഥി തുടർ പഠനത്തിനായി ഫിസിക്സ് തന്നെ തിരഞ്ഞെടുത്തു. താപോർജ്ജത്തിന്റെ ആഗിരണവും വികിരണവുമായിരുന്നു അദ്ദേഹത്തിനു ഇഷ്ടപെട്ട മേഖല. ഗണിതത്തിൽ ചാലിച്ച ചില തത്വങ്ങൾ ഫിസിക്സിൽ ഉപയോഗപ്പെടുത്തിപ്പോൾ അന്നുവരെ ഉണ്ടായിരുന്ന ക്രമമായി ഒഴുകുന്ന ഊർജ്ജമെന്ന സങ്കൽപ്പത്തെ പാക്കറ്റുകളായ ഊർജമാണെന്ന് തെളിയിക്കാൻ അദ്ദേഹത്തിന് സാധിച്ചു. E=hu (u=frequency) എന്ന പ്രശസ്തമായ സമവാക്യം ശാസ്ത്രലോകത്തിനു പകർന്നു നൽകിയത് അദ്ദേഹമായിരുന്നു. സ്വാഭാവികമായും ഭൗതികശാസ്ത്രത്തിലെ ഗണിത സമവാക്യങ്ങൾ യാഥാസ്ഥിക ശാസ്ത്രലോകം സ്വീകരിക്കുവാൻ മടിച്ചു.20 വർഷങ്ങൾക്ക് ശേഷമാണു അദ്ദേഹത്തിന്റെ സമവാക്യങ്ങളെ ശാസ്...